---
title: "വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി: കണ്ണൂർ പെരിങ്ങോം ഉമ്മറപ്പൊയിലിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു"
english_title: "Oil Leak on Road Causes Bike Accidents at Peringome Ummarappoyil Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380115/oil-leak-bike-accidents-peringome-ummarappoyil-kannur-27082026`"
published_at: "2026-08-27T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fe41586f6a_1000257420.jpg"
keywords: ["Kannur", "Peringome", "Bike Accident"]
---

# വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി: കണ്ണൂർ പെരിങ്ങോം ഉമ്മറപ്പൊയിലിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു

> **Lead Summary:** കണ്ണൂർ: വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി കണ്ണൂർ പെരിങ്ങോം ഉമ്മറപ്പൊയിലിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ റോഡിൽ വീണ ഓയിൽ പരന്നൊഴുകിയത് ഇരുചക്രവാഹന യാത്രക്കാരെ ദുരിതത്തിലാക്കി.

## Article Content

കണ്ണൂർ: വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി കണ്ണൂർ പെരിങ്ങോം ഉമ്മറപ്പൊയിലിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ റോഡിൽ വീണ ഓയിൽ പരന്നൊഴുകിയത് ഇരുചക്രവാഹന യാത്രക്കാരെ ദുരിതത്തിലാക്കി.

മൂന്ന് ഇരുചക്രവാഹനങ്ങളാണ് ഒരേ സമയത്ത് ഇവിടെ അപകടത്തിൽപ്പെട്ടത്. ഉമ്മറപ്പൊയിൽ ഉഴിച്ചി ഇറക്കത്തിലായിരുന്നു അപകടം. പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനമാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പിന്നാലെ കരിപ്പോട് സ്വദേശികളായ യുവാക്കൾ ഇവിടെ അപകടത്തിൽപ്പെട്ടു. ഇതിന് പിന്നാലെ പാടിയോട്ടുചാൽ ഭാഗത്തുനിന്നും വരികയായിരുന്ന ദമ്പതികളും കുഞ്ഞും റോഡിൽ വഴുതി വീണു.

തുടർച്ചയായി അപകടമുണ്ടായതോടെ നാട്ടുകാർ പെരിങ്ങോം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഇവർ എത്തി റോഡിൽ അറക്കപ്പൊടി വിതറി അപകടസാധ്യത ഒഴിവാക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവർക്ക് സാരമല്ലാത്ത പരിക്കുകൾ പറ്റിയിരുന്നു. ഓയിൽ ലീക്കായ വാഹനം തിരിച്ചറിയാനായില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380115/oil-leak-bike-accidents-peringome-ummarappoyil-kannur-27082026`)